Thursday, August 8, 2013


കിനാവ്‌ 
അനിവാര്യമായ
ഒരു ഭാവിയിലേക്ക്
തൂത്താല്‍ പോകാത്ത 
ഒരു  തലേവര
ചരിഞ്ഞങ്ങനെ കിടന്നു


ഓടിയിട്ടും എത്താത്ത
ദൂരം പോലെ
നീണ്ടുനിവര്‍ന്ന്
അറ്റമില്ലാതെ

ഓളങ്ങളില്ലാതെ
ഒഴുകുന്ന
ഒരു 
പുഴപോലെ
കടലില്‍ ചേര്‍ന്നു
സംഗമിക്കുവോളം

തിരിതാഴ്ത്തി വച്ച്
അകലങ്ങളിലേക്ക്
നോക്കി 
ഞാന്‍
കിനാവൂകാണുന്നത്‌
അസ്തമയസൂര്യനെയല്ല

പ്രഭാതത്തിന്‍റെ 
പുഞ്ചിരിയുമായി
പുല്‍ത്തുമ്പിലേക്കിറ്റു  വീഴുന്ന
ഒരു ഹിമകണത്തെ 

No comments:

Post a Comment