Monday, August 12, 2013

കര്‍ക്കിടകം 

മഴനൂലുകളില്‍ തുടങ്ങി
പിന്നെ തിരമാലകള്‍ക്ക്
വീഴുങ്ങാനായി 
ഒരു പെരുമഴ

ഓര്‍മകളില്‍........

മണ്ണിന്‍റെ ഓരം പറ്റി
ചാഞ്ഞുലഞ്ഞ ഒരു
മഷിത്തണ്ട് 

  ജനാലയ്ക്കപ്പുറത്തു  നിന്ന്
വെയിലിനെ പേടിച്ചുകൊണ്ട്
മഴയില്‍ക്കുതിര്‍ന്ന
നിന്‍റെ പ്രണയം

 ചേമ്പിലയില്‍
തുള്ളികളിക്കുന്ന
ഒരു വെള്ളത്തുള്ളി 

പൊട്ടിയ ഒരു
തോല്‍ചെരുപ്പ്‌,

പുതുനാമ്പുകള്‍ 
മൂടി ശ്വാസം മുട്ടിയ 
 പറമ്പ്

അലറിപ്പെയ്യുന്ന 
മഴയിലേക്ക്
മടിച്ചു മടിച്ചിറങ്ങിപ്പോയ
കുറേ ഓര്‍മകള്‍

പോകാന്‍
മറന്ന്  ഒരു
കള്ളകര്‍ക്കിടകം
വരാന്‍ മടിച്ച് 
പ്രതീക്ഷകളുടെ ഒരു ആവണി

No comments:

Post a Comment