Thursday, August 1, 2013

മൗനം ,വാക്കുകളെ കണ്ടെടുക്കാതിരിക്കുമ്പോൾ


 മൗനം ,വാക്കുകളെ കണ്ടെടുക്കാതിരിക്കുമ്പോൾ


ഓര്‍മകളുടെ   ചാരം നിറഞ്ഞ
 ഭ്രമണ പഥങ്ങളില്‍  നിന്നും
എത്രയോ അകലെ ആണ്  ഞാന്‍

ദിവസങ്ങളിലേക്കുള്ള ഓട്ട പാച്ചിലില്‍
ഞാന്‍ വാക്കുകളെ കണ്ടെടുത്തില്ല
തളം കെട്ടിയ ഓര്‍മകളെ
 എന്‍റെ മൗനത്തിന്‍റെ
  അലകള്‍
മുഷിപ്പിച്ചു  കൊണ്ടേയിരുന്നു

 വാക്കുകള്‍ തപ്പിതടഞ്
അകലെ എവിടെയോ വഴിതെറ്റി നീങ്ങികൊണ്ടിരിന്നു
കവിതയായി മാറാതെ
പരിഭവിച്ചും കലഹിച്ചും
അനന്തതയില്‍ അവ  എന്നെ നോക്കി   മുഖം   തിരിച്ചു.


എങ്കിലും

 എന്‍റെ മൗനങ്ങള്‍ക്ക് നീ അര്‍ത്ഥങ്ങള്‍  കണ്ടെടുക്കുന്നിടത്തോളം
 എന്‍റെ കണ്ണിലെ തിളക്കവും
ഹൃദയത്തിലെ തുടിപ്പും
നീ വായിച്ചെടുക്കുവോളം    
വഴുക്കലുള്ള   ഉരുളന്‍   കല്ലുകള്‍ക്കിടയില്‍ ഇടറിവീഴാതെ
നീ കൈപിടിക്കുവോളം

ഈ മൗനം ....
എനിക്ക്
പ്രിയപ്പെട്ട
ഒരലങ്കാരം.



No comments:

Post a Comment