നിനക്കാകട്ടെ എന്‍റെ കവിത
മൗനങ്ങള്‍ മഴപെയ്തു
കുളിര്‍ക്കുമ്പോള്‍
വഴിതെറ്റി മാറിയ വാക്കുകള്‍
വീണ്ടും എന്നെ തേടി വരുമ്പോള്‍
നടുവില്‍ നിന്ന്,
അല്ലെങ്കില്‍ തീഷ്ണമാം വെയിലിന്‍റെ പിടിയിലകപ്പെട്ട
മരുഭൂമിയില്‍ നിന്ന് ,
നിശബ്ദമാകപ്പെട്ട പ്രാര്‍ഥനാ സങ്കേതങ്ങളിള്‍ നിന്ന്,
എന്‍റെ സ്വത്വത്തിലേക്കുള്ള പലയാനത്തില്‍
നീ എന്നെ കൈപിടിച്ച് കയറ്റിയില്ലെങ്കിലും
വഴി തടയാതിരുന്നതിന്
സന്തോഷത്തിന്റെ ഒരിറ്റു കണ്ണുനീര്‍ നിനക്ക്...
പിന്നെ നിനക്കാകട്ടെ എന്‍റെ കവിത..
No comments:
Post a Comment