വിട
പിറക്കാതിരിക്കട്ടെ വാക്കുകള്വെറുതെ പതം പറഞ്ഞീടാന്‍
പാഴ് മൊഴികളാല്‍ മാറുവാന്‍
പിറക്കാതിരിക്കട്ടെ
ഓര്‍മകള്‍, സ്വപ്നങ്ങള്‍
അന്തരംഗത്തില്‍ കൂര്‍ത്ത മുള്ളായി മാറുവാന്‍
പിറക്കാതിരിക്കട്ടെ
നോട്ടങ്ങള്‍,
സര്‍വമെരി ച്ചു കളയാന്‍ മാത്രം
തീഷ്ണമാം കണ്‍കളാല്‍
നീയൊരു കാറ്റായിമാറുക
സാന്ത്വനത്തിന്റെ ഒരു വാക്കായി
വന്നെന്‍റെ ചെവിയിലോതുക
വിളറിയ കവിള്‍തുമ്പിലുതിരും
നീര്‍ത്തുള്ളി, പതിയെ വന്നൊന്നു
തുടച്ചുമാറ്റുക
കടമെടുത്തോരെന്‍
പാഴ്‌ക്കിനാവുകള്‍
വെറുതേയെങ്കിലും തിരിച്ചു
നല്‍കുക
മുറിഞ്ഞ ഓര്‍മകള്‍ ഉതിര്‍ന്നു
വീഴുമ്പോള്‍,
പുറം തിരിഞ്ഞു്,
നീ നടന്നു മാറുക
നടന്നു നീങ്ങുക,
വിട പറയുക..........
പുതിയ കാഴ്ചകള്‍ മുന്നില്‍ കാത്തിരിക്കുമ്പോള്‍
പഴയതെല്ലാം ഒരു ചിമിഴിലാക്കി
നീ എനിക്ക് തന്നേക്കൂ
കവിതയായ് മാറാന്‍.............................................................................................................................................
No comments:
Post a Comment