Monday, August 26, 2013

A visit to Chitharal





Chitharal- A small village located 55km away from Kanyakumari,is famous for its Jain monuments which are preserved by the Archaeological Survey of India .The place is known for its hillocks and ancient Jain Temples. This unnoticed  tourist destination  in Kanyakumari District, is located at a distance of about 7 km from Marthandam, 30 km from Nagercoil, 48 km from Thiruvananthapuram and 45 km from Kanyakumari. Locally this temple is known as ‘Malai Kovil. The place is known for its hillocks with rock out sculptures of Jain Thirthankaras. These temples are of Jain Deities' which were considered to be built in 9th century AD. 




          Vehicles can go upto the foot of the hill. The way to the top is nicely done with steps.The footpath and steps are made of stones.








A two kilometer walk is needed to reach the top where the temple is situated. From there if you see around you can enjoy the real beauty of the nature.




 It will give a bird’s eye view of the Marthandam town and the nearby places. 










The entrance of the temple was made with only three stones without any attachment or fixing
 The way is between two huge rocks, and it is very small and short and is just like a tunnel



carvings reresents 24 theerthankaras







inside which is the idol of 5 headed snake













 There are several carvings and rock-cut sculptures on both the inner and outer sides of the cave wall





In front of the temple there is a pond  surrounded by rocks,with so many fishes...



 Sunny days are not a good choice to reach here. But an evening walk after 4.00pm to this untouched sacred place is a time worth remembering. It is a natural beauty unexplored and one will really wonder how this temple was built on the top of the hill.






History-   Around the period of the decline of Jainism during the rule of the Cholas in the 11th Century the disciples of  Chandragupta Maurya,travelled to this region to spread Jainism and chose the hillock for meditation. Later it was converted into a Hindu temple in 1250A.D and an image of Bhagavathy(Yakshi) was installed



Monday, August 12, 2013

കര്‍ക്കിടകം 

മഴനൂലുകളില്‍ തുടങ്ങി
പിന്നെ തിരമാലകള്‍ക്ക്
വീഴുങ്ങാനായി 
ഒരു പെരുമഴ

ഓര്‍മകളില്‍........

മണ്ണിന്‍റെ ഓരം പറ്റി
ചാഞ്ഞുലഞ്ഞ ഒരു
മഷിത്തണ്ട് 

  ജനാലയ്ക്കപ്പുറത്തു  നിന്ന്
വെയിലിനെ പേടിച്ചുകൊണ്ട്
മഴയില്‍ക്കുതിര്‍ന്ന
നിന്‍റെ പ്രണയം

 ചേമ്പിലയില്‍
തുള്ളികളിക്കുന്ന
ഒരു വെള്ളത്തുള്ളി 

പൊട്ടിയ ഒരു
തോല്‍ചെരുപ്പ്‌,

പുതുനാമ്പുകള്‍ 
മൂടി ശ്വാസം മുട്ടിയ 
 പറമ്പ്

അലറിപ്പെയ്യുന്ന 
മഴയിലേക്ക്
മടിച്ചു മടിച്ചിറങ്ങിപ്പോയ
കുറേ ഓര്‍മകള്‍

പോകാന്‍
മറന്ന്  ഒരു
കള്ളകര്‍ക്കിടകം
വരാന്‍ മടിച്ച് 
പ്രതീക്ഷകളുടെ ഒരു ആവണി

Thursday, August 8, 2013


കിനാവ്‌ 
അനിവാര്യമായ
ഒരു ഭാവിയിലേക്ക്
തൂത്താല്‍ പോകാത്ത 
ഒരു  തലേവര
ചരിഞ്ഞങ്ങനെ കിടന്നു


ഓടിയിട്ടും എത്താത്ത
ദൂരം പോലെ
നീണ്ടുനിവര്‍ന്ന്
അറ്റമില്ലാതെ

ഓളങ്ങളില്ലാതെ
ഒഴുകുന്ന
ഒരു 
പുഴപോലെ
കടലില്‍ ചേര്‍ന്നു
സംഗമിക്കുവോളം

തിരിതാഴ്ത്തി വച്ച്
അകലങ്ങളിലേക്ക്
നോക്കി 
ഞാന്‍
കിനാവൂകാണുന്നത്‌
അസ്തമയസൂര്യനെയല്ല

പ്രഭാതത്തിന്‍റെ 
പുഞ്ചിരിയുമായി
പുല്‍ത്തുമ്പിലേക്കിറ്റു  വീഴുന്ന
ഒരു ഹിമകണത്തെ 

Monday, August 5, 2013

നിനക്കാകട്ടെ എന്‍റെ  കവിത 

 മൗനങ്ങള്‍  മഴപെയ്തു 
കുളിര്‍ക്കുമ്പോള്‍
വഴിതെറ്റി മാറിയ വാക്കുകള്‍
വീണ്ടും എന്നെ തേടി വരുമ്പോള്‍

 വന്യമം മരക്കൂട്ടങ്ങള്‍ക്ക് 
നടുവില്‍ നിന്ന്, 
അല്ലെങ്കില്‍  തീഷ്ണമാം   വെയിലിന്‍റെ പിടിയിലകപ്പെട്ട 
മരുഭൂമിയില്‍ നിന്ന് ,
നിശബ്ദമാകപ്പെട്ട  പ്രാര്‍ഥനാ  സങ്കേതങ്ങളിള്‍ നിന്ന്,

എന്‍റെ സ്വത്വത്തിലേക്കുള്ള  പലയാനത്തില്‍
നീ എന്നെ കൈപിടിച്ച് കയറ്റിയില്ലെങ്കിലും  
വഴി തടയാതിരുന്നതിന്
സന്തോഷത്തിന്റെ ഒരിറ്റു കണ്ണുനീര്‍  നിനക്ക്...
പിന്നെ നിനക്കാകട്ടെ എന്‍റെ  കവിത..

വിട

വിട

പിറക്കാതിരിക്കട്ടെ വാക്കുകള്‍ 
വെറുതെ പതം പറഞ്ഞീടാന്‍
പാഴ് മൊഴികളാല്‍ മാറുവാന്‍

പിറക്കാതിരിക്കട്ടെ

 ഓര്‍മകള്‍, സ്വപ്നങ്ങള്‍ 
അന്തരംഗത്തില്‍ കൂര്‍ത്ത മുള്ളായി മാറുവാന്‍

പിറക്കാതിരിക്കട്ടെ

 നോട്ടങ്ങള്‍,
 സര്‍വമെരി ച്ചു കളയാന്‍ മാത്രം
തീഷ്ണമാം കണ്‍കളാല്‍

നീയൊരു കാറ്റായിമാറുക
സാന്ത്വനത്തിന്റെ ഒരു വാക്കായി
വന്നെന്‍റെ  ചെവിയിലോതുക 

വിളറിയ കവിള്‍തുമ്പിലുതിരും
നീര്‍ത്തുള്ളി, പതിയെ വന്നൊന്നു
തുടച്ചുമാറ്റുക

കടമെടുത്തോരെന്‍ 
പാഴ്‌ക്കിനാവുകള്‍
വെറുതേയെങ്കിലും തിരിച്ചു
നല്‍കുക

മുറിഞ്ഞ ഓര്‍മകള്‍ ഉതിര്‍ന്നു 

വീഴുമ്പോള്‍,
  പുറം തിരിഞ്ഞു്‌,
 നീ നടന്നു മാറുക

നടന്നു നീങ്ങുക,

വിട പറയുക..........

പുതിയ കാഴ്ചകള്‍ മുന്നില്‍ കാത്തിരിക്കുമ്പോള്‍

പഴയതെല്ലാം ഒരു ചിമിഴിലാക്കി
നീ എനിക്ക്‌ തന്നേക്കൂ 
കവിതയായ് മാറാന്‍.............................................................................................................................................

Friday, August 2, 2013


ഗൃഹാതുരത്വം 



പറയാന്‍ മറന്നത്,

പകുതി മാത്രം കണ്ട 
ഒരു സ്വപ്നത്തെക്കുറിച്ചാണ് 
നന്ത്യാര്‍വട്ടപ്പൂക്കളുടെ മണം പേറുന്ന 
പേലവമായ ഒരു സ്വപ്നത്തെക്കുറിച്ച് 

അതിനുമുമ്പ്,
കരിമ്പനക്കൂട്ടങ്ങളുടെ 
രാത്രിക്കറുപ്പില്‍ നിന്ന് 
നീലിച്ച സിരാപടലങ്ങളിലമരുന്ന 
സര്‍പ്പ മുദ്രകളിനിന്ന്, 
വെള്ളിവെ ളിച്ചത്തിന്‍റെ ഈ 
തിളയ്ക്കുന്ന ലോകത്തിലേക്ക്‌ 
ഏതേതു മഴവെള്ളച്ചാലുകള്‍
എന്നെയെത്തിച്ചെന്നു നീ 
അറിയണം 

പക്ഷേ 
പാമ്പിഴയുന്ന പകുതി ദ്രവിച്ച 
കരിയിലക്കഷ്ണങ്ങള്‍ക്കിടയില്‍
 വീര്‍പ്പുമുട്ടുന്ന 
മണ്ണിന്‍റെ നെടുവീര്‍പ്പുപോലെ 
മേല്‍വിലാസമില്ലാത്ത ഓര്‍മകളിലേക്ക് 
ഒരു തിരിച്ചു  പോക്ക് ഇനി വയ്യ 

കാരണം 
വെള്ളിവെളിച്ചം പൊഴിക്കുന്ന 
 ഇന്നിന്‍റെ അരങ്ങത്ത് 
ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന   ജുഗല്‍ബന്ധിയിലും 
എനിക്ക് ഉടുക്കുപാട്ട് ചുവയ്ക്കുന്നു 

പഴമയുടെ പായല്‍പ്പച്ചകള്‍
മറന്ന് 
നടുമുറ്റവും തുളസിത്തറയും 
മറന്ന് 
ഈ ഊഷരഭൂമിയുടെ ചൂടില്‍
വസിക്കുമ്പൊള്‍ മൗനങ്ങള്‍ക്കുള്ളിലും 
വാക്കുകള്‍ പതിയിരിക്കുന്നു 
പ്രവിനെപ്പോല്‍ കുറുകുന്ന 
വാക്കുകള്‍.....................................